SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.23 AM IST

ലക്ഷ്യം 'ചെമ്പ്'; വിമാനത്തിൽ കേരളത്തിലെത്തി ബൈക്കിൽ കറങ്ങി മോഷണം,​ യുപി സംഘത്തിലെ 11 പേർ പിടിയിൽ

up
പ്രതീകാത്മക ചിത്രം

കൊ​ച്ചി​:​ ​വി​മാ​ന​ത്തി​ൽ​ ​വ​ന്നി​റ​ങ്ങി​ ​വ​ൻ​ ​കൊ​ള്ള​ ​ല​ക്ഷ്യ​മി​ട്ട​ ​അ​ന്ത​ർ​സം​സ്ഥാ​ന​ ​സം​ഘ​ത്തി​ലെ​ ​11 പേ​ർ പിടിയിൽ.​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​മീ​റ​റ്റ് ​സ്വ​ദേ​ശി​ക​ളാ​യ​ ​സ​മീ​ർ,​ ​മൊ​ഹ്‌​സി​ൻ,​ ​മു​ഹ​മ്മ​ദ് ​സാ​ജി​ദ് ​അ​ൻ​സാ​രി,​ ​മു​ഹ​മ്മ​ദ് ​സു​ഹൈ​ൽ,​ ​മോ​നി​ഷ് ​എ​ന്നി​വ​രാ​ണ് ​ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​കൊ​ച്ചി,​ ​തൃ​ശൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​പൊ​ലീ​സ് ​ന​ൽ​കി​യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ണ്ണൂ​ർ​ ​പൊ​ലീ​സാ​ണ് ​ഇ​വ​രെ​ ​പി​ടി​ച്ച​ത്.


സം​ഘ​ത്തി​ലെ​ ​അ​ഞ്ച് ​പേ​രെ​ ​ഞാ​യ​റാ​ഴ്ച​ ​ക​ള​മ​ശേ​രി​യി​ൽ​ ​നി​ന്നും​ ​ഒ​രാ​ളെ​ ​തൃ​ശൂ​രി​ൽ​ ​നി​ന്നും​ ​നേ​ര​ത്തേ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​സെ​യ്ഫു​ള്ള,​ ​മു​ഹ​മ്മ​ദ് ​ഫ​ർ​മാ​ൻ,​ ​സു​ഹൈ​ൽ,​ ​ഷ​ക്കീ​ബ്,​ ​റി​ഹാ​ൻ​ ​ഖാ​ൻ,​ ​റി​ഹാ​ൻ​ ​എ​ന്നി​വ​രാ​ണ് ​ആ​ദ്യം​ ​പി​ടി​യി​ലാ​യ​ത്.​ ​ഇ​തോ​ടെ​ ​സം​ഘ​ത്തി​ലെ​ 11​ ​പേ​രും​ ​പി​ടി​യി​ലാ​യി.​ ​സം​ഘം​ ​മു​മ്പും​ ​കേ​ര​ള​ത്തി​ൽ​ ​വ​ന്നി​ട്ടു​ണ്ടോ,​ ​ഇ​വ​ർ​ക്ക് ​വ​ൻ​ ​പ​ദ്ധ​തി​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നോ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​ബാ​ങ്ക് ​ഇ​ട​പാ​ടു​ക​ളും​ ​അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലു​ണ്ട്.


തൃ​ശൂ​ർ​ ​പ​റ​വ​ട്ടാ​നി​യി​ൽ​ ​കെ.​എ​സ്.​ഇ.​ബി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​വേ​ഷ​ത്തി​ൽ​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​കേ​ബി​ൾ​ ​മു​റി​ച്ചെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​റൈ​ഹാ​ൻ​ ​അ​റ​സ്റ്റി​ലാ​യ​താ​ണ് ​ക​വ​ർ​ച്ചാ​ ​സം​ഘ​ത്തെ​ ​കു​രു​ക്കി​യ​ത്.​ ​മോ​ഷ്ടാ​ക്ക​ളു​ടെ​ ​നീ​ക്ക​ത്തി​ൽ​ ​സം​ശ​യം​ ​തോ​ന്നി​യ​ ​ഒ​രു​ ​ഓ​ട്ടോ​ ​ഡ്രൈ​വ​ർ​ ​പൊ​ലീ​സി​നെ​ ​വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​കൂ​ട്ടാ​ളി​ക​ൾ​ ​കൊ​ച്ചി​യി​ലെ​ ​ലോ​ഡ്ജി​ലു​ണ്ടെ​ന്ന് ​റൈ​ഹാ​ൻ​ ​വെ​ളി​പ്പെ​ടു​ത്തി.​ ​തു​ട​ർ​ന്ന് ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​കാ​ളി​രാ​ജ് ​മ​ഹേ​ഷ് ​കു​മാ​റി​നെ​ ​വി​വ​ര​മ​റി​യി​ക്കു​ക​യും​ ​ക​ള​മ​ശേ​രി​യി​ലെ​ ​താ​വ​ളം​ ​പൊ​ലീ​സ് ​വ​ള​യു​ക​യും​ ​ചെ​യ്തു.​ ​ക​ള​മ​ശേ​രി,​ ​തൃ​ശൂ​ർ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​സം​യു​ക്ത​ ​ഓ​പ്പ​റേ​ഷ​നി​ൽ​ ​അ​ഞ്ചു​പേ​ർ​ ​കൂ​ടി​ ​പി​ടി​യി​ലാ​യി.​ ​ഇ​തി​നി​ടെ​ ​സം​ഘ​ത്തി​ലെ​ ​മ​റ്റൊ​രു​ ​വി​ഭാ​ഗം​ ​വ​ട​ക്ക​ൻ​ ​കേ​ര​ള​ത്തി​ലു​ണ്ടെ​ന്ന​ ​വി​വ​രം​ ​ല​ഭി​ച്ചു.


വി​വ​രം​ ​ക​ണ്ണൂ​ർ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​ക​ണ്ണൂ​ർ​ ​ടൗ​ൺ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ​ബാ​ക്കി​ ​അ​ഞ്ചു​പേ​ർ​ ​വ​ല​യി​ലാ​യ​ത്.​ ​തൃ​ക്കാ​ക്ക​ര​ ​സ്റ്റേ​ഷ​നി​ൽ​ ​പ്ര​തി​ക​ളി​ൽ​ ​ചി​ല​ർ​ക്കെ​തി​രെ​ ​മു​മ്പും​ ​കേ​സു​ക​ളു​ണ്ട്. തൃ​ശൂ​ർ​ ​ഈ​സ്റ്റ് ​സ്റ്റേ​ഷ​ൻ​ ​എ​സ്.​എ​ച്ച്.​ഒ​ ​പി.​ ​ന​ന്ദ​കു​മാ​ർ,​ ​സി.​പി.​ഒ​മാ​രാ​യ​ ​സൂ​ര​ജ്,​ ​മ​നീ​ഷ്,​ ​സ​നു,​ ​കൊ​ച്ചി​ ​സി​റ്റി​ ​സ്‌​ക്വാ​ഡ് ​അം​ഗം​ ​മാ​ഹി​ൻ​ ​അ​ബു,​ ​ക​ള​മ​ശേ​രി​ ​സ്റ്റേ​ഷ​ൻ​ ​ഷാ​ഡോ​ ​ടീം,​ ​ക​ണ്ണൂ​ർ​ ​സി​റ്റി​ ​ക്രൈം​ ​ടീം​ ​എ​ന്നി​വ​രു​ടെ​ ​ഏ​കോ​പി​ത​മാ​യ​ ​നീ​ക്ക​മാ​ണ് ​ക​വ​ർ​ച്ചാ​ ​സം​ഘ​ത്തെ​ ​കു​ടു​ക്കി​യ​ത്.


വി​മാ​ന​ത്തി​ൽ​ ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ ​സം​ഘം​ ​ക​വ​ർ​ച്ച​മു​ത​ൽ​ ​ക​ട​ത്താ​നും​ ​മ​റ്റും​ ​ബൈ​ക്കു​ക​ൾ​ ​മു​ൻ​കൂ​ട്ടി​ ​ട്രെ​യി​നി​ൽ​ ​എ​ത്തി​ക്കു​ക​യാ​ണ് ​രീ​തി.​ ​കോ​പ്പ​ർ​ ​വ​യ​ർ​ ​മോ​ഷ​ണ​മാ​ണ് ​പ്ര​ധാ​ന​ ​ല​ക്ഷ്യം.​ ​കെ​ട്ടി​ട​നി​ർ​മ്മാ​ണ​ ​തൊ​ഴി​ലാ​ളി​ക​ളെ​ന്ന​ ​വ്യാ​ജേ​ന​യാ​ണ് ​ത​ങ്ങു​ക.​ ​നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന​ ​കെ​ട്ടി​ട​ങ്ങ​ൾ,​ ​വ​ൻ​കി​ട​ ​ജ​ന​റേ​റ്റ​റു​ക​ൾ,​ ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്റെ​ ​ഔ​ട്ട്ഡോ​ർ​ ​ജം​ഗ്ഷ​ൻ​ ​ബോ​ക്സു​ക​ൾ​ ​എ​ന്നി​വ​യെ​ ​ല​ക്ഷ്യ​മി​ടും.​ ​പ്ര​തി​ക​ളി​ൽ​ ​നി​ന്ന് ​കേ​ബി​ൾ​ ​ക​ട്ട​റു​ക​ൾ,​ ​മാ​സ്റ്റ​ർ​ ​കീ​ക​ൾ,​ ​സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ,​ ​ആ​ഡം​ബ​ര​ ​വാ​ച്ചു​ക​ൾ,​ 90,500​ ​രൂ​പ​ ​എ​ന്നി​വ​യും​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നെ​ത്തി​ച്ച​ ​നാ​ല് ​ബൈ​ക്കു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, THEFT, KOCHI THEFT CASE, FIVE MEMBER GANG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY