കൊച്ചി: വടക്കൻ പറവൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കള്ള് നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പറവൂർ റോഡിൽ ചേറായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലെ ലൈസൻസിക്കും ജീവനക്കാരനുമെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 16 വയസുള്ള രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് കള്ളുഷാപ്പിലെത്തി കള്ള് കുടിച്ചത്. ഇതിന് ശേഷം ബസിൽ .യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിൽ ഒരാൾ ഛർദ്ദിച്ചു. തുടർന്ന് മുനമ്പം ഭാഗത്തിറങ്ങിയ പെൺകുട്ടി റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
അമിതമായി കള്ള് ഉള്ളിൽ ചെന്നതാണ് വിദ്യാർത്ഥിക്ക് ശാരീരികാസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി. ബന്ധുക്കളുടെ പരാതിയിൽ വടക്കൻ പറവുൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |