
രജനികാന്ത് നായകനാകുന്ന ജയിലർ 2 എന്ന ചിത്രത്തിൽ പവർഫുൾ ആക്‌ഷൻ രംഗത്ത് ബോളിവുഡ് താരം ഹൃത്വിക് റോഷൻ.
എക്സ്റ്റന്റഡ് ക്യാമിയോയായാണ് ജയിലർ 2ൽ ഹൃത്വിക് എത്തുന്നത്. ജൂൺ 21 മുതൽ 23 വരെ ചെന്നൈയിൽ ഹൃത്വിക് റോഷൻ ഉൾപ്പെടുന്ന രംഗങ്ങൾ ചിത്രീകരിക്കും.ഹൃത്വിക് റോഷനുവേണ്ടി ത്രസിപ്പിക്കുന്ന സംഗീതം അനിരുദ്ധ് രവിചന്ദർ ഒരുക്കുന്നു.
രജനികാന്തിനെ സഹായിക്കുന്ന രക്ഷകന്റെ വേഷം ആണ് ഹൃത്വിക്കിന്. ഷാരൂഖ് ഖാന് നിശ്ചയിച്ച വേഷത്തിലേക്കാണ് ഹൃത്വിക് റോഷൻ എത്തുന്നത്. ഈ സീനുകളുടെ ചിത്രീകരണത്തോടെ ജയിലർ 2 പാക്കപ്പ് ആകും എന്നാണ് വിവരം. ഭഗവാൻ ദാദ എന്ന രജനികാന്തിന്റെ ബോളിവുഡ് ചിത്രത്തിൽ ഇരുവരും 40 വർഷം മുൻപ് ഒരുമിച്ചതാണ്. അന്ന് ഹൃത്വിക് റോഷൻ ബാലതാരമായിരുന്നു. കഴിഞ്ഞ വർഷം ഹൃത്വിക്കിന്റെ വാർ 2 ഉം രജനി കാന്തിന്റെ കൂലിയും ബോക്‌സ് ഓഫീസിൽ ഒരേ ദിവസം ആണ് എത്തിയത്. അതേസമയം ഗംഭീരമായ ആക്‌ഷൻ സീക്വൻസുകളാണ് ജയിലർ 2വിൽ ഒരുക്കുന്നത്.
നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2വിന്റെ ഹൈലൈറ്റായിരിക്കും. ഹൃത്വിക് റോഷന്റെ എൻട്രി. മോഹൻലാൽ, ശിവരാജ്‌കുമാർ, ജാക്കി ഷ്‌റോഫ് എന്നിവരും അതിഥിതാരങ്ങളായി എത്തുന്നുണ്ട്. മിഥുൻ ചക്രവർത്തിയാണ് പ്രതിനായകൻ. വിദ്യബാലൻ, വിജയ് സേതുപതി, യോഗിബാബു ഉൾപ്പെടെ വൻ താരനിരയുണ്ട്. മലയാള താരങ്ങളുടെ നീണ്ട നിരയുമുണ്ട്. ലൈക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |