മലയാളികളുടെ പ്രിയങ്കരനായ നടനാണ് കൊച്ചിൻ ഹനീഫ. നടൻ വിടപറഞ്ഞ് 16 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങിയത്. കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് നടന്റെ കുടുംബത്തിനായി വീട് നിർമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്.
നടൻ ദിലീപ്, ഹരിശ്രീ അശോകൻ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹനീഫ്ക്കയുടെ സമ്പാദ്യത്തിൽ തന്നെ സ്വന്തമായൊരു വീട് വേണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫസീല പറഞ്ഞു. തങ്ങൾക്ക് എപ്പോഴും താങ്ങായി നിന്നത് നടൻ ദിലീപാണെന്നും എന്താവശ്യത്തിനും എപ്പോഴും ഓടിയെത്താറുണ്ടായിരുന്നെന്നും ഫസീല പറഞ്ഞു.
'ഫനീഫ്‌ക്ക ബാക്കി വച്ചുപോയ സ്വപ്നമാണിത്. എന്നോട് എപ്പോഴും പറയുമായിരുന്നു നിനക്ക് ഒരു വീടുണ്ടായിരിക്കും. അത് ഹനീഫ്ക്കാന്റെ ക്രെഡിറ്റിൽ തന്നെ ആയിരിക്കും എന്നത് അതിപ്പോൾ നടന്നു. ഇക്കയുടെ ആഗ്രഹം പോലെ ഒരു വീട് വയ്ക്കാൻ കഴിഞ്ഞു. അതുപോലെ വീടിന്റെ പേര് എ ബി മൻസിൽ എന്നാണ്. ഫനീഫ്ക്കാന്റെ ബാപ്പയുടെ പേരാണിത്. ഈ വീട് എല്ലാവർക്കും ഇഷ്ടമായി. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഹനീഫ്ക്കാന്റെ മനസാണ് അവിടെ കാണുന്നത്.
ഞങ്ങളെ അന്നും ഇന്നും സഹായിച്ചത് ദിലീപാണ്. എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറയണം എന്ന് പറയും. എന്ത് പ്രശ്നമായാലും ഏതുപാതിരാത്രിക്കും എന്നെ വിളിക്കാം എന്ന് പറയും. ഷൂട്ടിംഗിൽ ആണെങ്കിൽ എടുക്കില്ല. രണ്ടുപ്രാവശ്യം വിളിച്ചിട്ട് മൂന്നാമത്തെ പ്രാവശ്യം സോറി സോറി ഇത്താ എന്ന് പറഞ്ഞിട്ടാണ് വിളിക്കുന്നത്. അത്രയും ഞങ്ങളോട് സ്നേഹമുണ്ട്'- ഭാര്യ ഫസീല പറഞ്ഞു.
Cochin Haneefa's wife, Faseela, has expressed her gratitude to actor Dileep for the constant support he has extended to their family over the years. Speaking after the housewarming ceremony of their newly built home, she said Dileep has always stood by them in times of need.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |