1 MIN READ
| AUTHOR : Web Desk PUBLISHED: JULY 28, 2026 06:09 AM IST
ശ്രീ ശ്രീയിലെ ഭൂം പാട്ട്
ദുൽഖർ സൽമാൻ നായകനായി നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിർവഹിക്കുന്ന ശ്രീ ശ്രീ എന്ന ചിത്രത്തിലെ ആദ്യ സിംഗിൾ ഭൂം ഭൂം പുറത്തിറങ്ങി. ശ്രീ ശ്രീ പൂർണമായും പ്രണയ ചിത്രം എന്ന് ഉറപ്പിച്ച് പ്രണയനായകനായി ദുൽഖറുംനായികയായി പൂജ ഹെഗ്ഡെയും ഗാനരംഗത്ത് എത്തുന്നു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. ഏറെ നാളുകൾക്കുശേഷം ആണ് പ്രണയനായകനായി ദുൽഖറിനെ കാണുന്നത്. ദുൽഖറും പൂജയും ആദ്യമായി ഒരുമിക്കുന്നചിത്രം ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്‌കൂൾ യൂണിഫോമിൽ ഇരിക്കുന്ന ദുൽഖർ സൽമാൻ ആയിരുന്നു . ഫീൽ ഗുഡ് പ്രണയ കഥയായാണ് ശ്രീ ശ്രീ ഒരുങ്ങുന്നത്. ലൗ വിൽ സ്പാർക് എഗൈൻ എന്നാണ് ടാഗ്‌ലൈൻ. എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ നാൽപത്തിയൊന്നാം സിനിമയാണ്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ വമ്പൻ റിലീസ് ആയി ഈ വർഷം തന്നെ പ്രദർശനത്തിന് എത്തും.ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു ,സഹനിർമ്മാതാവ്: ഇഷാൻ സക്‌സേന, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, , പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, പി.ആർ.ഒ - ശബരി.
RELATED TOPICS: DULQAR, POOJA, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെക്കുറിച്ച് പോസ്റ്റ് പങ്കുവച്ച അവതാരകയും