
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" ഓവർസീസ് വിതരണാവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്. അഖില ഭാർഗവൻ ആണ് നായിക. സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരുടെ കരിയറിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. നടി നിലീൻ സാന്ദ്രയാണ്കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം - അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്.
ഡിസി ശ്രീ ഗോകുലം മുവീസിന്
ലോകേഷ് കനകരാജ് നായകനായി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ.ആഗസ്റ്റ് 7നാണ് റിലീസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ഡിസ്ട്രിബുഷൻ പാർട്ണർ. വാമിഖ ഗബ്ബിയാണ് നായിക. ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മാണം. 15 ഗാനങ്ങൾ ആണ്. സഞ്ജന കൃഷ്ണമൂർത്തിയാണ് മറ്റൊരു പ്രധാന താരം. വയലൻസിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രത്തിന്റെ ട്രെയിലർ വലിയ പ്രേക്ഷക ശ്രദ്ധ നേടി . അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ, സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, പി.ആർ.ഒ - ശബരി
The Plot Pictures secured overseas distribution rights for "It's A Medical Miracle," a film directed by debutant Shamin Gireesh and starring Sangeeth Prathap and Sharafudheen. Separately, Sri Gokulam Movies will distribute Lokesh Kanagaraj's "DC," directed by Arun Matheswaran, in Kerala and Karnataka, with its release slated for August 7.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |