
ക്രിസ്ത്യൻ സമൂഹത്തിലെ മധുരം വെപ്പ് ചടങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് മധുരം വെപ്പ്. കൂടോത്രം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച് ശ്രദ്ധേയനായ സന്തോഷ് ഇടുക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആക് റ്റേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് നിർമ്മിക്കുന്നത്. മധുരം വെപ്പിന്റെ തിരക്കഥയും സന്തോഷ് ഇടുക്കി ആണ്. പൂജാ ചടങ്ങിൽ സംവിധായകൻ സിബി മലയിൽ ആദ്യ ഭദ്ര ദീപം തെളിച്ചു. ലിസ്റ്റിൻ സ്റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോണും നിർവഹിച്ചു .അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നൽകി.
ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ദിഖ് ആണ് മറ്റൊരുപ്രധാന താരം. പ്രമോദ് വെളിയനാട് ശ്രീജിത്ത് രവി , ഭീമൻ രഘു , ജോജി ജോൺ, മേജർ രവി, നന്ദു പൊതുവാൾ ,ശ്രുതി ജയൻ, മെറിന മൈക്കിൾ, ലതാ ദാസ് , ലിബിയാസെബാസ്റ്റ്യൻ, എന്നിവരും അറുപതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. ഗാനങ്ങൾ വിനായക് ശശികുമാർ. സംഗീതം - ജയ്സൺ ജോൺ. ഛായാഗ്രഹണം - ജിസ്മിൻ സെബാസ്റ്റ്യൻ, എഡിറ്റിംഗ് - ജ്യോതിഷ് കുമാർ, കലാ സംവിധാനം - രാജീവ് കോവിലകം. പ്രൊജക്ട് ഡിസൈൻ- സേതു അടൂർ, പ്രൊഡക്ഷൻ കൺട്രോളർ-എ. .ഡി ശ്രീകുമാർ. കൊരട്ടി, അങ്കമാലി ഭാഗങ്ങളിലായി ചിത്രീകരണം ആരംഭിച്ചു.വിതരണം സഞ്ചോ പ്രൊഡക്ഷൻസ് . പി.ആർ. ഒ വാഴൂർ ജോസ് -
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |