
പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിൽ ഡാൻസ് നമ്പർ അവതരിപ്പിക്കാൻ നടി കാജൽ അഗർവാളിന് ക്ഷണം. കാജൽ ഇതുവരെ സമ്മതം മൂളിയില്ല എന്നാണ് വിവരം. കാജൽ ഓകെ പറഞ്ഞാൽ താരത്തിന്റെ മലയാള പ്രവേശം കൂടിയാകും. ഖലീഫയുടെ ദുബായ് ഷെഡ്യൂളിൽ ഗാനചിത്രീകരണം ഉൾപ്പെടെയുണ്ട്. ഈ ഗാനചിത്രീകരണത്തിലേക്ക് കാജൽ അഗർവാളിനെ ക്ഷണിച്ചിരിക്കുന്നത്. ഒരാഴ്ചത്തെ ചിത്രീകരണം ആണ് ദുബായിൽ. ഖലീഫയുടെ കേരള ഷെഡ്യൂൾ പൂർത്തിയായതാണ്. നേപ്പാളിൽ രണ്ടുദിവസത്തെ ചിത്രീകരണം കൂടിയുണ്ട്. ഇതോടെ പാക്കപ്പ് ആകും. തെന്നിന്ത്യൻ താരങ്ങളായ കൃതി ഷെട്ടിയും മാളവിക ശർമ്മയും ആണ് നായികമാർ. ബോളിവുഡ് താരം നിതിൻ മുകേഷ് ആണ് പ്രതിനായകൻ.
നിതിൻ മുകേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ചിത്രം ആഗസ്റ്റ് 20ന് ഒാണം റിലീസായി തിയേറ്ററിൽ എത്തും. ഇന്ദ്രൻസാണ് മറ്റൊരു പ്രധാന താരം. തെലുങ്ക് താരം മാളവിക ശർമ്മയുടെ ആദ്യ മലയാള ചിത്രം കൂടി ആണ് ഖലീഫ. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ കൊച്ചു മകനായ മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
ജിനു എബ്രഹാം രചന നിർവഹിക്കുന്ന ഖലീഫ സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ബിഗ് ബഡ്ജറ്റ് എന്റർടെയ്നറാണ് . മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും . ജിനു ഇന്നോവേഷന്റ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക് ബെൻ,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |