SignIn
Kerala Kaumudi Online
Saturday, 13 June 2026 6.10 PM IST

ഗൂഗിൾ തിരഞ്ഞാൽ ആ ബന്ധം വരുമെന്ന് രവീണ ടണ്ടൻ

ss

ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാറും രവീണ ടണ്ടനും തമ്മിലുള്ള പഴയ പ്രണയവും തകർന്ന വിവാഹനിശ്ചയവും തൊണ്ണൂറുകളിൽ വലിയ വാർത്തയായിരുന്നു. തന്റെ പേര് ഗൂഗിളിൽ തിരഞ്ഞാൽ അക്ഷയ്‌യുമായുള്ള ആ പഴയ ബന്ധം ഇപ്പോഴും തെളിഞ്ഞു വരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് രവീണ. 25-30 വർഷങ്ങൾ കഴിഞ്ഞു. എല്ലാവരും ജീവിതത്തിൽ മുന്നോട്ടു പോയിട്ടും പഴയ കാര്യങ്ങൾ ഇപ്പോഴും ചർച്ച ചെയ്യുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു.

'വെൽക്കം ടു ദ ജിംഗിൾ' എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ അക്ഷയ്‌കുമാർ രവീണയെപ്പറ്റി നടത്തിയ രസകരമായ പരാമർശങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നു. ''നേരത്തേ അവൾ നായികയായിരുന്നു. ഇപ്പോൾ നായികയുടെ അമ്മയാണ്.' എന്നായിരുന്നു അക്ഷയ്‌കുമാറിന്റെ തമാശ കലർന്ന പ്രതികരണം. ഒപ്പം ജോലി ചെയ്തതിൽ ഏറ്റവും പ്രൊഫഷണലായ അഭിനേതാക്കളിൽ ഒരാളാണ് രവീണ. ഒരുകാലത്ത് ബോളിവുഡിലെ തിളങ്ങും യുവതാരങ്ങളായിരുന്നു അക്ഷയ്‌കുമാറും രവീണ ടണ്ടനും.ഇരുവരും വിവാഹം കഴിക്കുമെന്ന് ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്ത് ആ കാലത്ത് ആരാധകർ.

അക്ഷയ്‌കുമാർ ദശാബ്ദങ്ങളായി ബോളിവുഡ് നായകനായി തുടരുകയാണ്. രവീണയാവട്ടെ,​ വലിയൊരു ഇടവേളയ്ക്കുശേഷം സിനിമകളും സീരിസുകളുമായി വീണ്ടും അഭിനയരംഗത്ത് സജീവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVEENA, CINEMA, AKSHAYKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY