SignIn
Kerala Kaumudi Online
Friday, 10 July 2026 10.18 AM IST

കിയാരയുടെ ഗ്ളാമർ ഷോയുമായി ടോക്‌സിക് ഗാനം

ss

യാഷിന്റെയും കിയാര അദ്വാനിയുടെയും തീവ്രമായ പ്രണയരംഗങ്ങളുമായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'തബാഹി' എന്ന് പേരിട്ട ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേരത്തേ പുറത്തിറങ്ങിയിരുന്നു.

വിഖ്യാത പേർഷ്യൻ കവി റൂമിയുടെ പ്രശസ്തമായ വരികളോടെയാണ് നാലുമിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ഗാനം ആരംഭിക്കുന്നത്. റെട്രോ ശൈലിയിലുള്ള പശ്ചാത്തലത്തിൽ വിന്റേജ് കാറുകളും മറ്റും ഉൾപ്പെടുത്തി മനോഹരമായ ദൃശ്യാവിഷ്കാരമാണ് ഒരുക്കിയിരിക്കുന്നത്. റഗ്ഗ്‌ഡ് ലുക്കിൽ യാഷ് എത്തുമ്പോൾ കിയാര ക്ളാസിക് യൂറോപ്യൻ ശൈലിയിലാണ് നയൻതാര, താര സുതാരിയ എന്നിവരും ഗാനരംഗത്തിൽ വന്നുപോകുന്നു. വിശാൽ മിശ്രയാണ് സംഗീതം. ഹിന്ദി, കന്നട, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ഗാനം ലഭ്യമാണ്. മലയാളം പതിപ്പിന്റെ വരികൾ റഫീഖ് അഹമ്മദ് ആണ് എഴുതിയത്.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റാർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം. കന്നട, ഇംഗ്ളീഷ് ഭാഷകളിൽ ചിത്രീകരിച്ച ചിത്രം ആഗസ്റ്റ് 26ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY