
നിർമ്മാണം - ഹോം ബാലെ ഫിലിംസ്
600 കോടി കടന്ന്
ജയിലർ 2
ഹൃത്വിക് റോഷൻ നായകനായി പാൻ ഇന്ത്യൻ ചിത്രം ഒരുക്കാൻ നെൽസൺ. കന്നടയിലെ പ്രശസ്തമായ ഹോം ബാലെ ഫിലിംസ് ആണ് നിർമ്മാണം. രജനികാന്തും കമൽഹാസനും ഒരുമിക്കുന്ന ചിത്രത്തിനുശേഷം ഹൃത്വിക് റോഷൻ ചിത്രത്തിലേക്ക് പ്രവേശിക്കാനാണ് നെൽസണിന്റെ തീരുമാനം. 47 വർഷത്തിനുശേഷം രജനികാന്തും കമൽഹാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം റെഡ് ജയന്റ് മുവീസാണ് നിർമ്മാണം. KHXRK എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന് രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മാണ പങ്കാളി ആണ്. രജനികാന്തിന്റെ ജയിലർ 2ൽ ക്യാമിയോയായി എത്തി പ്രേക്ഷകരെ ആവേശഭരിതരാക്കിയിരുന്നു ഹൃത്വിക് റോഷൻ. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തന്നെ വീണ്ടും തെന്നിന്ത്യയിലേക്ക് ഹൃത്വിക് വരാൻ ഒങ്ങുങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. നീണ്ട 40 വർഷങ്ങൾക്കു ശേഷമാണ് രജനികാന്തിനൊപ്പം ഹൃത്വിക് റോഷൻ സ്ക്രീൻ പങ്കിടുന്നത്. 1986ൽ പുറത്തിറങ്ങിയ ഭഗവാൻ ദാദ എന്ന ഹിന്ദി ചിത്രത്തിൽ രജനികാന്തിന്റെ ദത്തുപുത്രനായ ഗോവിന്ദ് എന്ന കഥാപാത്രത്തെ ഹൃത്വിക് അവതരിപ്പിച്ചിരുന്നു. ജയിലർ 2 തരംഗമായപ്പോൾ 'ഭഗവാൻ ദാദ' മീമുകളിൽ ഇടംപിടിച്ചു. അതേസമയം എട്ടാം ദിവസം ആഗോള ബോക്സ് ഓഫീസിൽ ജയിലർ 2 600 കോടി കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |