SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

ജോജു ജോർജ് ചിത്രം പരിപാടി ഡിസംബർ 3ന്

sss

ജോജു ജോർജ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന പരിപാടി ഡിസംബർ 3ന് റിലീസ് ചെയ്യും . ചിത്ര പ്രദീപ് ആണ് നായിക. ചിത്രത്തിന്റെ രചനയും ജോജു ജോർജ് ആണ്.പണിക്കുശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ജോജു ജോ‌ർജിനൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം. 2018 , മാളികപ്പുറം , രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന പരിപാടിയുടെ ക്യാമറ രാജീവ് രവി ആണ്. സംഘട്ടനം അൻപറിവ് , സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പരിപാടി . ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻപി അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY