
100 ദിവസത്തെ ചിത്രീകരണം
മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം കുംഭകോണത്ത് ജൂലായ് 23ന് ആരംഭിക്കും. 100 ദിവസത്തെ ചിത്രീകരണം പ്ളാൻ ചെയ്യുന്ന ചിത്രത്തിൽ വൻതാരനിര അണിനിരക്കുന്നു.അൽഫോൻസ് പുത്രൻ ആണ് മറ്റൊരു പ്രധാന താരം. നാടൻ അടിക്കൊപ്പം കോമഡി നിറഞ്ഞ എന്റർടെയ്‌നറായിരിക്കും . നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. വിഷ്ണു വിജയ് ആണ് സംഗീതം . പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.കളങ്കാവൽ എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം മാസ് എന്റർടെയ്‌നറായാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രംകൂടിയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.
ഫാലിമി എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നിതീഷ് സഹദേവ്.
തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രവും ഒരുക്കിയിരിക്കുന്നു.
നിതീഷ് സഹദേവ് ഒരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന നിലയിലും പ്രതീക്ഷകൾ ഏറെയാണ്.അതേസമയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |