SignIn
Kerala Kaumudi Online
Wednesday, 15 July 2026 9.45 AM IST

റിലീസിന് മുൻപേ 300 കോടി ക്ലബിൽ വിശ്വനാഥ് ആന്റ് സൺസ്

sss

റിലീസിന് മുൻപേ പ്രീ സെയിലിൽ 300 കോടി നേടി സൂര്യ നായകനായി വെങ്കി അട്ലൂരി രചനയും സംവിധാനവും നിർവഹിക്കുന്ന വിശ്വനാഥ് ആന്റ് സൺസ്. ആഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും. ബ്ളോക് ബസ്റ്ററായ കറുപ്പിനുശേഷം എത്തുന്ന സൂര്യ ചിത്രം എന്നതാണ് ഏറ്റവും വലിയ സവിശേഷത. മലയാള താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം പക്കാ ഫാമിലി എന്റർടെയ്നറാണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രം കൂടിയാണ്. ബ്ലോക്ക്ബസ്റ്ററായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ ഈണം പകരുന്നു. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം - നിമിഷ് രവി, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, ഫൈറ്റ് - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY