
ഉന്മാദം പുതിയ പോസ്റ്റർ
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. പൊലീസ് സ്‌റ്റേഷനിൽ ഫയലുകൾക്ക് നടുവിൽ ഇരിക്കുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഷെല്ലിയെ പോസ്റ്ററിൽ കാണാം. പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഉന്മാദം ജൂലായ് 31ന് റിലീസ് ചെയ്യും . തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത്. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമാണിത് . സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന ഷാഹി കബീർ, ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥകും , അഭിഷേക് പഥകും ചേർന്നാണ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |