SignIn
Kerala Kaumudi Online
Thursday, 23 July 2026 2.34 AM IST

ശരത് കുമാർ ചിത്രവുമായി കാവ്യാ ഫിലിംസ് തമിഴിൽ

ss

ശരത് കുമാർ നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി കാവ്യാ ഫിലിംസ് തമിഴിലേക്ക്.കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് കമൽ പ്രകാശ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ശരത് കുമാറിന്റെ ജന്മദിനത്തിൽ റിലീസ് ചെയ്തു.ജസ്റ്റിൻ പ്രഭാകറാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ക്യാമറ - ഗോകുൽ ബിനോയ്, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി.സുശീലൻ, അതേസമയം കാവ്യാ ഫിലിംസ് നിർമ്മിച്ച് സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു.കാവ്യ ഫിലിംസ് നിർമ്മിച്ച്

ജോജു ജോർജ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന പരിപാടി ചാലക്കുടിയിൽ പുരോഗമിക്കുന്നു. ചിത്ര പ്രദീപ് ആണ് നായിക. ഫെനി എന്ന വെബ് സീരിസിലും അറ്റ് വാർ വിത്ത് ദ വേൾഡ് തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങളിലും തിളങ്ങിയ താരം ആണ് ചിത്ര പ്രദീപ് . ഹാപ്പിലി എവർ ആഫ്‌റ്റർ എന്ന മ്യൂസിക് വിഡിയോയും ഏറെ ആരാധകരെ നേടിക്കൊടുത്തു. ഗായിക , ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ജോജു ജോ‌ർജിനൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. സൈജു കുറുപ്പ് അതിഥി വേഷത്തിൽ എത്തുന്നു. ഈ മാസം അവസാനത്തോടെ പാക്കപ്പ് ആകും. 2018 , മാളികപ്പുറം , രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന പരിപാടിയുടെ ക്യാമറ രാജീവ് രവി ആണ്. സംഘട്ടനം അൻപറിവ് , സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പരിപാടി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY