SignIn
Kerala Kaumudi Online
Sunday, 06 September 2026 2.20 PM IST

അർജുൻ റാംപാൽ മലയാളത്തിൽ, മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രം ഓപ്പറേഷൻ ഗംഗ

mohanlal-rampal

മോഹൻലാൽ നായകനായി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ഓപ്പറേഷൻ ഗംഗയുടെ ചിത്രീകരണം ജോർജിയയിൽ പുരോഗമിക്കുന്നു.

കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്യുന്നത്. ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോർസെ, പാർത്ഥിപൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. അർജുൻ റാംപാലിന്റെയും ഭാഗ്യശ്രീ ബോർസെയുടെയും മലയാള അരങ്ങേറ്റം ആണ്.

ലോകേത്തര പ്രതിഭകളാണ് അണിയറയിൽ. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് ശാശ്വത് സച്ച്ദേവ് ‘ആണ് ഈണം. പുഷ്പ 1 , പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ക്യാമറ. ‘ധുരന്തർ, ‘കിൽ എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ സീ യങ് ഓ ചിത്രത്തിന്റെ ഭാഗമാണ്. ‘ധുരന്തർ , ഉറി , ‘3 ഇഡിയറ്റ്സ്’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ബിഷ്വദീപ് ചാറ്റർജിയാണ് ശബ്ദ ലേഖനം,പ്രൊഡക്ഷൻ ഡിസൈൻ, രാജീവൻ, എഡിറ്റർ ഷമീർ മുഹമ്മദ്, വിഎഫ്എക്സ് സൂപ്പർവൈസർ കെ. വി. സഞ്ജിത്.

ബോർഡർ 2, ‘ഫൈറ്റർ തുടങ്ങിയ ചിത്രങ്ങളിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ച സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, കോസ്റ്റ്യൂം ഡയറക്ടർ മെൽവി ജെ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ- ശബരി, വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, ARJUN RAMPAL, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY