SignIn
Kerala Kaumudi Online
Sunday, 06 September 2026 2.20 PM IST

മണിരത്നം ചിത്രം ടൈറ്റിൽ നാളെ, ഇപ്പോൾ കണ്ണുകൾ മാത്രം

sss

വിജയ് സേതുപതി, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ നാളെ പുറത്തിറങ്ങും. ടൈറ്റിൽ പ്രഖ്യാപനത്തിന്റെ ഭാഗമായി വിജയ് സേതുപതിയുടെയും സായ് പല്ലവിയുടെയും കണ്ണുകളുമായി പോസ്റ്റർ പുറത്തിറങ്ങി. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ റൊമാന്റിക് ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് എ.ആർ. റഹ്‌മാൻ ആണ് ഈണം.

ചെക്ക ചിവന്ത വാനം എന്ന കൾട്ട് ക്ളാസിക്കിനുശേഷം മണിരത്നം ചിത്രത്തിന്റെ ഭാഗമായി വിജയ് സേതുപതി എത്തുന്നു. മദ്രാസ് ടാക്കീസിന്റെയും ലൈക പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം. അതേസമയം തഗ്‌ ലൈഫ് ആണ് മണിരത്നത്തിന്റെ സംവിധാനത്തിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മൂന്നു പതിറ്റാണ്ടിനുശേഷം മണിരത്നവും കമൽഹാസനും ഒന്നിച്ചുള്ള ചിത്രം കൂടിയാണ് തഗ്‌ലൈഫ്. നായകൻ എന്ന ബെഞ്ച് മാർക്ക് സിനിമയിലൂടെയാണ് ഇരുവരുടെയും ഒത്തുചേരൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANI RATNAM, VIJAYSETHUPATHI, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY