SignIn
Kerala Kaumudi Online
Monday, 07 September 2026 6.09 PM IST

വീണ്ടും റിലീസ് മാറ്റത്തിൽ നാനിയുടെ പാരഡൈസ്

sss

നാനി നായകനായി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദ പാരഡൈസ് വീണ്ടും റിലീസ് മാറ്റത്തിൽ. സെപ്തംബർ 24ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഒക്ടോബർ 1ലേക്ക് റിലീസ് മാറ്റി എന്നാണ് വിവരം. ഇതിന് മുൻപ് രണ്ടു തവണ റിലീസ് മാറ്റിയിരുന്നു. അജയ് ദേവ്ഗണിന്റെ ദൃശ്യം 3 കൺക്ലൂഷൻ ഒക്ടോബർ 2ന് റിലീസ് ചെയ്യും. ഇത് മൂന്നാം തവണയാണ് നാനി - അജയ് ദേവ്ഗൺ ചിത്രങ്ങൾ ഏറ്റുമുട്ടുന്നത്. റിലീസ് മാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

കയാദു ലോഹർ ആണ് നായിക. മലയാള താരം കീർത്തി സുരേഷ് ഐറ്റം നമ്പറുമായി എത്തുന്നു. ബോളിവുഡ് താരം രാഘവ് ജൂയൽ,​ സമ്പൂർണേഷ് ബാബു,​ മോഹൻ ബാബു,​ സോണാലി കുൽകർണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് നിർമ്മാണം. അനിരുദ്ധ് ഈണം ഒരുക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANI, PARADISE, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY