SignIn
Kerala Kaumudi Online
Monday, 07 September 2026 6.09 PM IST

30 കോടി വാരി ദുൽഖർ ഗെയിം; ആന്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ss

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ മൂന്നാം ദിനം ഇന്ത്യയിൽ 4.15 കോടി നെറ്റ് കളക്ഷൻ നേടി. ആദ്യ രണ്ട് ദിവസങ്ങളിൽ യഥാക്രമം 5.40 കോടിയും 4.90 കോടിയും നേടിയ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ ഇന്ത്യ നെറ്റ് കളക്ഷൻ 14.45 കോടിയായി.ഇന്ത്യ ഗ്രോസ് 16.90 കോടിയാണ്. വിദേശ മാർക്കറ്റുകളിൽ നിന്ന് ഇതുവരെ 13.75 കോടി നേടിയതോടെ ചിത്രത്തിന്റെ വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടിയിലെത്തി.അതേസമയം ചിത്രത്തിൽ വിക്കി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച, ആന്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ക്രിക്കറ്റ് മത്സരത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ വിക്കി എന്ന ക്രിക്കറ്റ് താരം ആയാണ് ആന്റണി വർഗീസ് എത്തുന്നത്. ദുൽഖർ സൽമാൻ അവതരിപ്പിച്ച ഡാൻ എന്ന കഥാപാത്രത്തിനൊപ്പം തന്നെ, പ്രേക്ഷകരുടെ ഇഷ്ടവും കയ്യടിയും നേടുന്ന കഥാപാത്രമാണ് വിക്കിയും. ആക്ഷനും പ്രണയവും വൈകാരിക നിമിഷങ്ങളുമെല്ലാം കഥാപാത്രത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് .

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിച്ചത്. മിഷ്കിൻ, കതിർ, കയാദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും മികച്ച പ്രകടന കാഴ്ചവച്ചു. ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ .പി.ആർ. ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, IAM GAME, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY