
സൽമാൻ ഖാൻ നായകനായി വംശി പൈഡപ്പിള്ളി സംവിധാനം ചെയ്യുന്ന ആക്‌ഷൻ ചിത്രത്തിന് മോൺസ്റ്റർ എന്നു പേരിട്ടു. അരവിന്ദ് സ്വാമി ആണ് വില്ലൻ. 'ഭായി" യോട് ഏറ്റുമുട്ടുന്ന ശക്തനായ വില്ലൻ കഥാപാത്രം ആണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. സൽമാൻ ഖാന്റെ ആക്‌ഷൻ രംഗങ്ങളും പ്രകടനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. മുംബയ്‌യിൽ മോൺസ്റ്ററിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നയൻതാര ആണ് നായിക. ഷാരൂഖ്‌ഖാൻ ചിത്രം ജവാനിലൂടെ ബി ടൗണിൽ എത്തിയ നയൻതാര അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം ആണ്. ചിത്രത്തിൽ മറ്റൊരു പ്രധാനം താരം രാഹുൽ ദേവ് ആണ്. ബോളിവുഡിന് മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലും പ്രതിനായകനായി തിളങ്ങുന്ന താരം ആണ് രാഹുൽ ദേവ്. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, രാജാധിരാജ, പടയോട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. അതേസമയം മോൺസ്റ്ററിലൂടെ ബോളിവുഡിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് സൽമാൻ ഖാൻ.സമീപ കാല സൽമാൻ ഖാൻ ചിത്രങ്ങളെല്ലാം കനത്ത പരാജയം നേരിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |