
എവർഗ്രീൻ ഗ്യാങ്ങുകളായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ 16 വർഷങ്ങൾക്ക് ശേഷം പ്രധാന വേഷങ്ങളിലെത്തുന്ന ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിൽ നാലുപേരുടെയും പാട്ടും കേൾക്കാം. ഇവർ ഒരുമിച്ച് ഒരു ഗാനം സിനിമയിൽ ആദ്യമായി ആലപിക്കുന്നു എന്ന പ്രത്യേകതയുണ്ട്. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ട്രെന്റിംഗായി.
അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ‘പാതിരാക്കുറുക്കൻ’ നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്നു. തികച്ചും കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും. ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവരാണ് മറ്റ് താരങ്ങൾ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അശ്വിത–അശ്വിജ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. രചന: സുനിൽ കർമ്മ, നിഖിൽ ജിനൻ. ഛായാഗ്രഹണം: സെൽവകുമാർ എസ്. സംഗീതം: ഗോപി സുന്ദർ. പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |