SignIn
Kerala Kaumudi Online
Monday, 21 September 2026 1.16 AM IST

'സൂപ്പർ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷേ..' മനസ് തുറന്ന് ഗിരീഷ് എഡി

gireesh-mammoty-mohanlal
ഗിരീഷ് എ.ഡി, മോഹൻലാൽ, മമ്മൂട്ടി

മമ്മൂട്ടിയെയും മോഹൻലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ഒരുക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകൻ ഗിരീഷ് എ.ഡി. മലയാളത്തിലെ സൂപ്പർതാരങ്ങളെ ഉൾപ്പെടുത്തി സിനിമ ചെയ്യുക വലിയ ഉത്തരവാദിത്തമായാണ് താൻ കാണുന്നതെന്നും, അതിനൊത്ത കഥ ലഭിക്കാതെ അത്തരമൊരു പ്രോജക്ടിലേക്ക് കടക്കാൻ താൽപര്യമില്ലെന്നും സംവിധായകൻ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ തന്റെ മനസിൽ മമ്മൂട്ടിക്കും മോഹൻലാലിനും അനുയോജ്യമായ കഥകളൊന്നും രൂപപ്പെട്ടിട്ടില്ല. മികച്ചൊരു ആശയവും അതിനെ പിന്തുണയ്ക്കുന്ന തിരക്കഥയും കൈയിലുണ്ടെങ്കിൽ താരങ്ങളുമായി സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് തടസമില്ലെന്നും ഗിരീഷ് എ.ഡി പറഞ്ഞു. സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി സിനിമ ചെയ്യാൻ താൽപര്യമുണ്ടെങ്കിലും അതിന് പ്രത്യേകമായ തയ്യാറെടുപ്പ് ആവശ്യമാണെന്നാണ് സംവിധായകന്റെ നിലപാട്. താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ താരങ്ങളുടെ താരമൂല്യത്തിനോ അഭിനയ പ്രതിഭയ്‌ക്കോ മങ്ങലേൽക്കരുതെന്ന ആശങ്കയും ഗിരീഷ് പങ്കുവച്ചു.

ഒരു സിനിമയുമായി മുന്നോട്ടുപോയി അത് വേണ്ട രീതിയിൽ വന്നില്ലെങ്കിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടിവരും. അതുകൊണ്ടുതന്നെ വളരെ ആലോചിച്ചുമാത്രമേ അത്തരമൊരു സിനിമ ചെയ്യുകയുള്ളൂ എന്നും ഗിരീഷ് എഡി കൂട്ടിച്ചേർത്തു.

നിലവിൽ ഗിരീഷ് എഡിയുടെ ഓണ ചിത്രമായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. പ്രേക്ഷകരിൽനിന്ന് മികച്ച സ്വീകാര്യതയാണ് സിനിമയ്‌ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ 'ജസ്റ്റിൻ' എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. മമിത ബൈജുവാണ് നായികാ വേഷത്തിൽ. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 300 കോടി പിന്നിട്ടതായാണ് റിപ്പോർട്ടുകൾ.

English Summary

Director Girish A.D. expressed his aspiration to direct a film featuring superstars Mammootty and Mohanlal. He views this as a significant responsibility, stating he would only proceed with an appropriate story and script. Currently, no suitable narratives for them have formed in his mind, emphasizing meticulous preparation before embarking on such a project.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GIREESH AD, MOHANLAL, MAMMOOTTY, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY