SignIn
Kerala Kaumudi Online
Saturday, 10 October 2026 6.23 PM IST

1000ഓളം ഒഴിവുകൾ; കെഎസ്ആർടിസിയിൽ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ksrtc
പ്രതീകാത്മകചിത്രം

കെഎസ്ആർടിസി–സ്വിഫ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള യോഗ്യതകൾക്കും നിബന്ധനകൾക്കും അനുസരിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഒഴിവുകൾ

  1. ഡ്രൈവർ – 385 ഒഴിവുകൾ
  2. കണ്ടക്ടർ – 345 ഒഴിവുകൾ
  3. ഡ്രൈവർ-കം-കണ്ടക്ടർ – 310

വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ലൈസൻസ്, പ്രവൃത്തിപരിചയം, ശാരീരിക യോഗ്യത തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസരിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, തിരഞ്ഞെടുപ്പ് രീതി, മറ്റ് വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷകർ വിജ്ഞാപനം പൂർണമായി വായിച്ചശേഷം നിർദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 22.10.2026 വൈകിട്ട് അഞ്ച് മണി. അപേക്ഷകൾ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. വിജ്ഞാപനത്തിന്റെ പൂർണമായ രൂപം ചുവടെ നൽകിയിട്ടുള്ള ഗൂഗിൾ ലിങ്കിൽ ലഭ്യമാണ്

https://drive.google.com/file/d/1RH7Qs4l21WY8GyEEWu3Otij9Ejfc4hgf/view?usp=drivesdk

English Summary

KSRTC-SWIFT has invited applications for 1,040 vacancies across three posts: Driver (385 vacancies), Conductor (345 vacancies), and Driver-cum-Conductor (310 vacancies). Eligible candidates can apply online through the official website, www.cmd.kerala.gov.in. The last date to submit applications is October 22, 2026, by 5 pm.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC SWIFT RECRUITMENT 2026, KSRTC DRIVER VACANCIES, KSRTC CONDUCTOR JOBS, KERALA GOVERNMENT JOBS, KSRTC SWIFT NOTIFICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+