
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി സി.പി.ജോൺ. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിയുടെ ഭാരത് ദർശൻ യാത്ര ആരംഭിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കും. ബസുകൾ ലീസിന് എടുക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമുണ്ട്. തന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് ബസുകൾ തിരുവനന്തപുരം ജില്ലയ്ക്ക് സംഭാവന ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം സെല്ലിനായുളള സോഫ്റ്റ് വെയർ, വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സോഫ്റ്റ്‌വെയർ നിലവിലായതോടെ യാത്രക്കാർക്ക് ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യാനാകും. റെയിൽവേയ്ക്ക് സമാനമായി കെ.എസ്.ആർ.ടി.സി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിംഗ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതിയ സംവിധാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |