SignIn
Kerala Kaumudi Online
Friday, 19 June 2026 1.44 AM IST

കേരളീയം വി.കെ മാധവൻകുട്ടി പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു

aa

തിരുവനന്തപുരം:പ്രശസ്തപത്രപ്രവർത്തകനും കേരളീയം സ്ഥാപക പ്രസിഡന്റുമായിരുന്ന വി.കെ മാധവൻകുട്ടിയുടെ സ്മരണാർത്ഥം കേരളീയം ഏർപ്പെടുത്തിയ 2025ലെ മാദ്ധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു.അച്ചടി,ദൃശ്യമാദ്ധ്യമങ്ങൾക്ക് പ്രത്യേകം അവാർഡുകളുണ്ടായിരിക്കും.സാമൂഹിക പ്രതിബദ്ധത അടിസ്ഥാനമാക്കി മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും മലയാളം ചാനലുകളിൽ സംപ്രേഷണം ചെയ്തതുമായ റിപ്പോർട്ടുകളാണ് പരിഗണിക്കുക.ജനുവരി 1 മുതൽ ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയിരിക്കണം.അച്ചടിമാദ്ധ്യമ അവാർഡിന് റിപ്പോർട്ടിന്റെ സാക്ഷാൽരേഖയും 5 പകർപ്പുകളും എഡിറ്ററുടെ സാക്ഷ്യപത്രമടക്കം നൽകണം.ദൃശ്യമാദ്ധ്യമ അവാർഡിന് പെൻഡ്രൈവ് കോപ്പിയും(5 മിനിറ്റിൽ കൂടുതൽ ദൈർഘ്യം പാടില്ല) എഡിറ്ററുടെ സാക്ഷ്യപത്രവും നൽകണം.എൻട്രികൾ ജൂലായ് 17നകം സെക്രട്ടറി ജനറൽ,ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ്-കേരളീയം,'സ്വരം', ടി.സി 21/739 (2),എൻ.ആർ.എ-59, നെടുങ്കാട്,കരമന പി.ഒ തിരുവനന്തപുരം-695002ൽ ലഭിക്കണം.കൂടുതൽ വിവരങ്ങൾക്ക്: www.keraleeyam.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA