SignIn
Kerala Kaumudi Online
Monday, 24 August 2026 3.50 AM IST

യൂണിഫോം ധരിക്കാത്ത വിദ്യാർത്ഥിക്ക് പീഡനം

a

മുക്കം: സീനിയർ വിദ്യാർത്ഥികളുടെ അക്രമണത്തിലും റാഗിംഗിനും വിധേയനായ ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മുക്കം ചേന്ദമംഗല്ലൂർ സുന്നിയ്യ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും കോളേജ് യൂണിയൻ ഫൈനാർട്സ് സെക്രട്ടറിയുമായ മുഹമ്മദ് സദറുൽ അനാം (19) ആണ് മൂന്നാം വർഷ വിദ്യാർത്ഥികളുടെ ക്രൂരതയ്ക്കിരയായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് പോകുന്നതിനിടെ നസീൽ, നബീൽ എന്നിവരുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം വിദ്യാർത്ഥികളെത്തി 'എന്താണ് യൂണിഫോം ധരിക്കാത്തതെന്ന് ' ചോദിച്ച് കുനിച്ച് നിർത്തി ഇടിക്കുകയായിരുന്നെന്ന് സദറുൽ അനാം പറഞ്ഞു. കഴുത്തിനും തലയ്ക്കും പുറംഭാഗത്തും പരിക്കേറ്റ വിദ്യാർത്ഥി മുക്കം ഗവ.ആശുപത്രിയിലും തുടർന്ന് മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സ തേടി. കോളേജ് പ്രിൻസിപ്പലിനും മുക്കം പൊലീസിലും പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHILD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA