SignIn
Kerala Kaumudi Online
Monday, 21 September 2026 1.21 AM IST

കുടുംബിസമുദായത്തിന്റെ സംവരണത്തിന് ശ്രമിക്കും: മുഖ്യമന്ത്രി

cm

കൊച്ചി:സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കമുളള കുടുംബി സമുദായം സംവരണത്തിന് അർഹരാണെന്നും അവർക്കുവേണ്ടി സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.

കുടുംബി സേവാസംഘം 62-ാം സംസ്ഥാന സമ്മേളനവും സ്ഥാപകനേതാവ് അഡ്വ.ഒ.എസ്. രാമകൃഷ്ണന്റെ നവതി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താൻ രണ്ടാം തവണ എം.എൽ.എ ആയപ്പോൾ മുതൽ കുഡുംബി സമുദായത്തിനായി പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനെ തുടർന്ന് ആദ്യത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കുടുംബി സമുദായത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് എ.എസ്.ശ്യാംകുമാർ അദ്ധ്യക്ഷനായി. ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ.വി.കെ.മിനിമോൾ എന്നിവർ മുഖ്യാതിഥികളായി.

കലാ-കായികമേഖലയിലെ മികച്ച സമുദായാംഗങ്ങളെ മുൻ മേയർ അഡ്വ.എം. അനിൽകുമാറും പരീക്ഷകളിലെ റാങ്ക് ജേതാക്കളെ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.ജി.രാജഗോപാലും ആദരിച്ചു. നേതാക്കളായ ഇ.എൽ.അനിൽകുമാർ, കെ.ആർ.ജയപ്രസാദ്, സി.എൽ.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA