SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.25 AM IST

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്ക് ചാർട്ടേഡ് വിമാനം

fly

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി.സതീശൻ മലപ്പുറത്തേക്ക് പോയത് ചാർട്ടേഡ് വിമാനത്തിൽ. പിന്നാലെ ഇതിന്റെ ചെലവ് വഹിച്ചത് ആരാണെന്നതിനെച്ചൊല്ലി വിവാദമുയർന്നു. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച ചാർട്ടേഡ് വിമാനത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മുഖ്യമന്ത്രി കരിപ്പൂരിലേക്ക് പോയത്. വൈകിട്ട് ആറരയോടെ തിരിച്ചെത്തി. കരിപ്പൂരിലേക്കു പോകാൻ യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അടിയന്തര ആവശ്യമായതിനാൽ സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് സ്വകാര്യ വിമാനം സൗജന്യമായാണ് ലഭിച്ചതെന്നും സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പൊലീസ് ഹെലികോപ്ടറിന്റെ വാടക കരാർ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും സർക്കാർ അത് പുതുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യാത്രയ്ക്കായി പ്രത്യേക ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്. മലപ്പുറത്തുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത്.

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വി​മാ​നം​ ​ന​ൽ​കി​യ​ത് ​ ബംഗളൂരുവിലുള്ള കേ​ള​ച​ന്ദ്ര​ ​ലോ​ജി​സ്റ്റി​ക്സ് ​ ​എ​ന്ന​ ​ക​മ്പ​നി​യാ​ണെന്നാണ് സൂചന.​ ​അ​വ​രു​ടെ​ ​എം​ബ്ര​യ​ർ​ ​ഇ.​എം.​ബി​-500​ ​ഫേ​നം​ 100​ ​എ​ന്ന​ ​നാ​ല് ​പേ​ർ​ക്ക് ​യാ​ത്ര​ ​ചെ​യ്യാ​വു​ന്ന​ ​വി.​ടി​-​എ.​വി.​എ​സ് ​എ​ന്ന ചെറു​വി​മാ​നമാ​ണിത്.കർണാടക ഊർജ മന്ത്രിയും മലയാളിയുമായ കെ. ജെ. ജോർജ് തുടങ്ങിയതാണ് ഈ വിമാന കമ്പനി. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ ലാൻഡിംഗ്, പാർക്കിംഗ്, ടേക്ക് ഓഫ് ഫീസിനത്തിൽ ഒരു ലക്ഷത്തോളം രൂപ ചെലവാകും. ഇത്തരമൊരു ചാർട്ടേർഡ് വിമാനത്തിന് 10ലക്ഷത്തോളം രൂപ സാധാരണ ഗതിയിൽ വാടകയുണ്ട്.

അതേസമയം, വിമാനത്തിന്റെ ചെലവ് ആര് വഹിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. സ്പോൺസറൊരുക്കിയ വിമാനത്തിൽ മുഖ്യമന്ത്രി പോയതിനെ വിമർശിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെ രംഗത്തെത്തി.

''അടിയന്തര സാഹചര്യം വന്നപ്പോൾ ഹെലികോപ്ടർ ലഭ്യമല്ലാത്തതിനാൽ ചാർട്ടേർഡ് വിമാനം ഉപയോഗിക്കുകയായിരുന്നു. ഖജനാവിൽ നിന്ന് ഒരു രൂപ പോലും ഇതിനായി ചെലവിട്ടിട്ടില്ല.''

-മുഖ്യമന്ത്രിയുടെ ഓഫീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA