SignIn
Kerala Kaumudi Online
Monday, 26 October 2026 4.35 PM IST

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അപകടം; അദ്ധ്യാപകൻ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

READ ENGLISH VERSION

sharafudheen
ഷറഫുദ്ദീൻ, അപകടത്തിൽപ്പെട്ട സ്കൂട്ടർ

മലപ്പുറം: തിരൂരങ്ങാടി ഒതുക്കുങ്ങലിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അദ്ധ്യാപകന് ദാരുണാന്ത്യം. സ്കൂളിലെ താൽക്കാലിക അദ്ധ്യാപകനായ പാലേമാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഒതുക്കുങ്ങൽ കുഴിപ്പുറം ഭാഗത്ത് നിന്നുവന്ന സ്കൂട്ടറും വേങ്ങര ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല.

സ്കൂട്ടറിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്ത ഹബീബ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഇന്നലെ മെഡിക്കൽ പരിശോധനയിൽ തന്നെ വ്യക്തമായിരുന്നു. ചേരാനല്ലൂർ അപകടത്തെക്കുറിച്ചും മദ്യലഹരിയിൽ വാഹനം ഓടിക്കുന്നതിനെതിരെയും ഷറഫുദ്ദീൻ വാട്സാപ്പിൽ സ്റ്റാറ്റസുകൾ ഷെയർ ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായെത്തിയ ദുരന്തം അദ്ദേഹത്തിന്റെ ജീവനും കവർന്നെടുത്തത്.

English Summary

A temporary school teacher, Sharafudheen, from Palemad, died after a car allegedly driven by Akbar Ali under the influence of alcohol collided with his scooter at Othukkungal in Malappuram. His friend Habeeb sustained serious injuries and is undergoing treatment. Police took the driver into custody and charged him with culpable homicide. Ironically, Sharafudheen had shared WhatsApp statuses warning against drunk driving.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OTHUKKUNGAL ACCIDENT, MALAPPURAM NEWS, TEACHER DIES IN CAR ACCIDENT, DRUNK DRIVING, DRUNK DRIVING ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA