SignIn
Kerala Kaumudi Online
Monday, 26 October 2026 6.38 PM IST

സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ വയ്യ, കാട്ടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാനും പ്രയാസം, മനുഷ്യനെ കണ്ടാൽ ജീവി വിടില്ല

wild-animals
പ്രതീകാത്മക ചിത്രം

വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലാർ ഷിബു, സുരേഷ് എന്നിവരുടെ വിളകളിലെ കൃഷികൾ കാട്ടാനകൾ തകർത്തു. വാഴ, മരച്ചീനി കൃഷികളും സോളാർ വേലിയും നശിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിളകളിലും നാശനഷ്ടം വിതച്ചിട്ടുണ്ട്. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ട്.

മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ട് മാസങ്ങളേറെയായി. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ വളരെപെട്ടെന്ന് കാട്ടാനകൾ ജനവാസമേഖലയിലേക്കിറങ്ങുകയാണ് പതിവ്. പകൽസമയത്തുവരെ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടമാണ്. ഇതിന് പുറമേ കാട്ടുപോത്തുകളും എത്തുന്നുണ്ട്. ആനശല്യം മൂലം ഇവിടെ കൃഷി അന്യമായി കഴിഞ്ഞു. പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

ആദിവാസിമേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ആദിവാസികൾ പറയുന്നത്. മാത്രമല്ല വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിനുള്ളിൽ കയറുവാൻ കഴിയാത്ത അവസ്ഥയാണ്. അടുത്തിടെ കല്ലാർ മൊട്ടമൂട്ടിൽ നിന്നും ബൈക്കിൽ സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിയേയും പിതാവിനെയും വഴിമദ്ധ്യേ കാട്ടാന ആക്രമിച്ചിരുന്നു. കഷ്ടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. വനസംരക്ഷണസമിതിയുടെ ഓഫീസും തകർത്തിരുന്നു.

കല്ലാർ പൊൻമുടി റോഡിലും കാട്ടാനശല്യമുണ്ട്. ടൂറിസ്റ്റുകൾ ജാഗ്രതപുലർത്തണമെന്ന നിർദ്ദേശമുണ്ട്.

കാട്ടാനശല്യം രൂക്ഷമായ മേഖലകൾ

പൊൻമുടി, ഗോൾഡൻവാലി, മൊട്ടമൂട്, ആറാനക്കുഴി, ചണ്ണനിരവട്ടം, ചാമക്കര, അല്ലത്താര, പനനിന്നമൺപുറം, മരുമാതമ, മക്കി, അടിപറമ്പ്, ചാത്തൻകോട്, ചെമ്മാംകാല, മണിതൂക്കി, പൊടിയക്കാല, കുട്ടപ്പാറ, മാങ്കാല.കല്ലൻകുടി, തലത്തൂതക്കാവ്, മണലി.

English Summary

Wild elephants are causing extensive damage to crops and property in the Kallar region of Vithura panchayat. Farmers recently lost banana and tapioca crops, incurring losses in thousands. This months-long menace has hindered agriculture and restricted movement for tribal communities, despite repeated complaints. Locals are now planning protests over the lack of effective action.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ANIMALS, FOREST, ISSUES NOTICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA