SignIn
Kerala Kaumudi Online
Sunday, 25 October 2026 5.01 PM IST

കനത്ത മഴയിൽ മരം കടപുഴകി വീണു; ഇടുക്കിയിൽ ഏലത്തോട്ടത്തിലെ ജീവനക്കാരായ രണ്ട് സ്‌ത്രീകൾ മരിച്ചു

READ ENGLISH VERSION
body
പ്രതീകാത്മക ചിത്രം

മാങ്കുളം: ഇടുക്കിയിൽ പെയ്‌ത കനത്ത മഴയിൽ മരം കടപുഴകി വീണ് രണ്ട് സ്‌ത്രീകൾ മരിച്ചു. മാങ്കുളം സിങ്ക്‌കുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്‌മി എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന ഇരുവരുടെയും പുറത്തേക്ക് മരം വീഴുകയായിരുന്നു. സ്‌ത്രീകളുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്.

അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ദുരന്തസാദ്ധ്യതാ പ്രദേശങ്ങളിലെ റിസോർട്ടുകൾ,​ ഹോംസ്റ്റേകൾ,​ സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ,​ ട്രക്കിംഗ് എന്നിവയ്ക്ക് ഇന്ന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ദുരന്തസാദ്ധ്യതാ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കളക്‌ടർമാർ അറിയിച്ചു.

English Summary

Two women, Silliyamma and Veeralakshmi, died after a tree fell on them while they were working at a cardamom plantation in Mankulam, Idukki. An orange alert was issued for the district amid heavy rain and strong winds. Authorities have also banned tourism activities, including trekking, in disaster-prone areas and directed officials to relocate residents to safer locations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI HEAVY RAIN DEATHS, MANKULAM TREE FALL ACCIDENT, KERALA RAIN ALERT, IDUKKI ORANGE ALERT, KERALA MONSOON NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA