SignIn
Kerala Kaumudi Online
Wednesday, 15 July 2026 8.11 PM IST

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎൽഎ മാറ്റാൻ ഗതാഗത വകുപ്പ്, പ്രായപൂർത്തിയാകും മുൻപ് ലൈസൻസ് നൽകിയതാരെന്നും അന്വേഷണം

READ ENGLISH VERSION
ganesh-kumar
കെ ബി ഗണേശ് കുമാർ

തിരുവനന്തപുരം: പേരിനൊപ്പം എംഎൽഎ എന്ന പദവി ഉപയോഗിച്ച മുൻ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര നടപടിയെടുക്കാൻ ഉത്തരവിട്ട് ഗതാഗതവകുപ്പ്. സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറോട് ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ഗതാഗത കമ്മിഷണർ ചുമതലപ്പെടുത്തി.

ഡാറ്റബേസിലെ പേര് ഉടൻ തിരുത്താനും ലൈസൻസിംഗ് അതോറിറ്റിയോട് ഗതാഗത വകുപ്പ് നിർദ്ദേശം നൽകും. പ്രായപൂർത്തിയാകും മുൻപ് (18 വയസിന് മുൻപ്) ഗണേശ് കുമാർ ലൈസൻസ് നേടിയ ആരോപണത്തിൽ ശക്തമായ നടപടിക്ക് വകുപ്പ് നിർദ്ദേശിച്ചു. അന്ന് മാനദണ്ഡം ലംഘിച്ച് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥൻ ആരെന്ന് കണ്ടെത്താൻ ഗതാഗതവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഡെപ്യൂട്ടി ട്രാൻ. കമ്മിഷണർക്കുള്ള നിർദ്ദേശം.

English Summary

The Transport Department has ordered urgent action in the controversy surrounding former Transport Minister K. B. Ganesh Kumar's driving licence, which reportedly carried the designation "MLA" alongside his name. The Transport Commissioner has directed the Deputy Transport Commissioner of the South Zone to investigate the matter and take appropriate action.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KB GANESHKUMAR, LICENCE, MLA NAME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA