
തിരുവനന്തപുരം:ഭാരതം ഹിന്ദുരാഷ്ട്രമാണെന്നും ഹിന്ദു എന്നത് ജീവിത രീതിയാണെന്നും ആർ.എസ.എസ് സർസംഘചാലക് ഡോ.മോഹൻ ഭഗവത് പറഞ്ഞു. മതാചരണത്തിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് ഹിന്ദുവാകേണ്ടതെന്നും ഓർമ്മിപ്പിച്ചു.
ആർ.എസ്.എസിന്റെ ശതാബ്ദിയുടെ ഭാഗമായി ഉദയ് പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് ആരെയെങ്കിലും എതിർക്കാനുള്ള സംഘടനയല്ല. ശത്രുക്കളുമില്ല.പക്ഷേ ആർ.എസ് .എസ് വളരുന്നതിനെ പലരും ഭയക്കുന്നു. അത്തരക്കാരാണ് സംഘത്തിനെതിരെ പ്രചാരണവുമായി ഇറങ്ങുന്നത്.
രാജ്യത്തിന്റേയും ലോകത്തിന്റേയും ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ആർ. എസ് .എസിന്റെ ലക്ഷ്യം. ലോകമെങ്ങും ശാന്തിയും സന്തോഷവും വളർത്തുക എന്ന സന്ദേശമാണ് സംഘത്തിന് നൽകാനുള്ളത്. അതാണ് ലോകം ആഗ്രഹിക്കുന്നതും.
ആർ.എസ്.എസ് പിന്നിട്ട 100 വർഷങ്ങളിൽ സമൂഹം ആവശ്യപ്പെടുന്ന പല കാര്യങ്ങളും ചെയ്യാൻ സാധിച്ചു. 130000 സേവന പദ്ധതികൾ സർക്കാരിന്റെ ഒരു നയാ പൈസയില്ലാതെ നടപ്പാക്കുന്നു. പുറമേ നിന്ന് ഒരു പൈസയും വാങ്ങാതെയാണ് ആർ.എസ്.എസ് പ്രവൃത്തിക്കുന്നത്. സ്വയം സേവകർ രാഷ്ട്രീയത്തിലുണ്ട്.
എന്നാൽ സംഘം രാഷ്ട്രീയ പ്രസ്ഥാനമല്ല. ആർ.എസ്.എസ്.ഏറ്റെടുത്ത രാമജന്മഭൂമി വിഷയം, ആർട്ടിക്കിൾ 370 തുടങ്ങിയവ രാഷ്ട്രീയ വിഷയങ്ങളല്ല. രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ബാധിക്കുന്ന വിഷയങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയെ ഒരു ദേശീയതയാക്കി മാറ്റിയത് ബ്രിട്ടീഷുകാരല്ല. ഹിന്ദുത്വ സംസ്‌കാരമാണ്. ഹിന്ദു എന്നത് ആർ. എസ് .എസിന്റെ കണ്ണിൽ ഏതെങ്കിലും ആരാധനാ സമ്പ്രദായത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ആർ.എസ് .എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പി.ഗിരീഷ്, ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി.പ്രസാദ് ബാബു എന്നിവർ സന്നിഹിതരായി.പ്രാന്ത സഹസമ്പർക്ക പ്രമുഖ് എം.ജയകുമാർ സ്വാഗതം പറഞ്ഞു.
വിവിധമേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട വ്യക്തികളാണ് പങ്കെടുത്തത്. സദസിന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സർസംഘചാലക് മറുപടി നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |