SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.45 AM IST

കോർഡിയൽ ഹോംസ് സി.എം.ഡി ധനഞ്ജയൻ ഉണ്ണിത്താൻ നിര്യാതനായി

x

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ബിൽഡറുമായ എൻ.ധനഞ്ജയൻ ഉണ്ണിത്താൻ (70 ) നിര്യാതനായി. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിച്ച മൃതദേഹം,​ വസതിയായ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുലശേഖരം 'ധനുസിൽ" പൊതുദർശനത്തിനുശേഷം ഇന്ന് വൈകിട്ട് 3ന് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

കോർഡിയൽ ഹോംസിന്റെ സ്ഥാപകനും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുമാണ്. കൺസ്ട്രക്ഷൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ 44 വർഷത്തെ പരിചയമുള്ള അദ്ദേഹം,​ തലസ്ഥാനത്തടക്കം നൂറുകണക്കിനു ബിൽഡിംഗ് പ്രോജക്ടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. പാർപ്പിട മേഖലയ്ക്ക് പുതിയ മുഖം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. കോർഡിയൽ ട്രസ്റ്റ് ഫണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


ഭാര്യ: ലത ധനഞ്ജയൻ. മകൻ: ദീപക് ധനഞ്ജയൻ. മകൾ: ഡോ. ധന്യ ധനഞ്ജയൻ. മരുമക്കൾ: അൽക്ക മേനോൻ കുറ്റിക്കാട്ട്, ശ്രീശങ്കർ. സഹോദരന്മാർ: വിജയൻ ഉണ്ണിത്താൻ, കൊച്ചനിയൻ ഉണ്ണിത്താൻ, അയ്യപ്പൻ ഉണ്ണിത്താൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA