SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.46 PM IST

ധാതുക്കളുടെ അവകാശം: അപ്പീൽ നൽകണമെന്ന് സി.പി.എം.

d

തിരുവനന്തപുരം: മലബാർ മേഖലയിലെ ധാതുക്കളുടെ അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയുള്ള 2021ലെ നിയമം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.

പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണവും, വിതരണവും ഉറപ്പാക്കുകയെന്ന ഭരണഘടനാപരമായ ലക്ഷ്യത്തോടെയുള്ള നിയമമാണ് ഇല്ലാതാകുന്നത്. നഷ്ടപരിഹാരമൊന്നും നൽകാതെ വ്യക്തികളുടെ സ്വത്തവകാശം കവർന്നെടുക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കപ്പെട്ടു. സ്വന്തം ഭൂമിയിലുള്ള ധാതുക്കൾക്കു മേൽ ഉടമസ്ഥാവകാശമ ുണ്ടെങ്കിലും ഖനന പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള നിയമപരമായ അധികാരം സർക്കാരിനാണ്. ഭൂവുടമകൾക്കിടയിൽ വിവേചനത്തിന് കാരണമാകുമെന്നതിന് പുറമേ, പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണമില്ലാതാവുകയും ചെയ്യുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: C, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA