SignIn
Kerala Kaumudi Online
Friday, 16 October 2026 3.17 PM IST

മൂന്ന് ചക്രവാതച്ചുഴികൾ, തുലാവർഷത്തിന് 'അവധി'യില്ല; വാരാന്ത്യത്തിലും മഴ കനക്കും, ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്

READ ENGLISH VERSION
kerala-rain-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴയക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40- 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നാളെ ആറ് ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ലക്ഷദ്വീപിന്റെ വടക്കൻ ഭാഗങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായും തമിഴ്‌നാടിന് മുകളിലായും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് സമീപ പ്രദേശങ്ങൾക്ക് മുകളിലായും മൂന്ന്ചക്രവാതച്ചുഴികളാണ് നിലനിൽക്കുന്നത്. ഇതിന്റെ സ്വാധീനത്തെത്തുടർന്ന് കേരളത്തിൽ ഇന്ന് മുതൽ 20-ാം തീയതി വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാദ്ധ്യതയാണുള്ളത്. നാളെ മുതൽ 18, 19, 20 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ

16/10/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

17/10/2026 : കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

18/10/2026 : മലപ്പുറം, കോഴിക്കോട്, വയനാട്

19/10/2026 : പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട്

20/10/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

English Summary

The Central Meteorological Department has issued a five-day rain warning for Kerala, declaring a yellow alert for numerous districts. Isolated heavy rainfall, accompanied by thunderstorms and strong winds up to 50 kmph, is anticipated across the state due to cyclonic circulations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA WEATHER, KERALA RAIN ALERT, HEAVY RAIN KERALA, THULAVARSHAM, KERALA RAIN FORECAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA