
ബിരുദ കോഴ്സുകളിലേക്ക് ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. അഡ്മിഷൻ ഫീസ് ഓൺലൈനായി അടയ്ക്കണം. അഡ്മിഷൻ ഫീസ് അടയ്ക്കാത്തവരെയും കോളേജിൽ ഹാജരാകാത്തവരെയും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്തവർ ഡിജിലോക്കറിൽ നിന്ന് ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റോ സ്‌കൂളിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റോ ഹാജരാക്കണം.
ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ ബികോം/ ബിബിഎ എൽഎൽബി ബിരുദ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഏഴാം സെമസ്റ്റർ ബിടെക് ജൂൺ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.വി.എ (മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പാർട്ട് ഒന്ന്, രണ്ട് ബിഎ/ബിഎ അഫ്സൽ ഉൽ ഉലാമ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ട്, നാല്, ആറ് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.keralauniversity.ac.in.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 30വരെ അപേക്ഷിക്കാം. ഫോൺ : 04712302523.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |