SignIn
Kerala Kaumudi Online
Saturday, 10 October 2026 6.24 PM IST

കൈവിലങ്ങൂരി പൊലീസ് സ്റ്റേഷന്റെ മുൻ വാതിലിലൂടെ ഇറങ്ങിയോടി, പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു

sajith
സജിത്ത്

പത്തനംതിട്ട: പോക്‌സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. നിരണം സ്വദേശി സജിത്ത് (32) ആണ് രക്ഷപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.

പമ്പാ ഷുഗർ ഫാക്‌ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനമില്ലായിരുന്നു. അതിനാൽ ഉൾവശത്തുള്ള മുറിയുടെ നിലത്തായി ഘടിപ്പിച്ചിരുന്ന ഇരുമ്പ് കുറ്റിയിൽ കൈവിലങ്ങ് വച്ചാണ് പ്രതിയെ പാർപ്പിച്ചിരുന്നത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങൂരിയ പ്രതി സ്റ്റേഷന്റെ മുൻ വാതിലിൽ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുകണ്ട പാറാവുകാർ ഉൾപ്പെടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലേക്കിറങ്ങുന്ന ഭാഗത്തോട് ചേർന്ന കാട്ടിലേയ്ക്ക് ചാടി പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

English Summary

A 32-year-old POCSO case accused, Sajith, escaped from police custody at Pulikeezh police station in Pathanamthitta around 11 pm on Friday. Arrested earlier in connection with the alleged sexual assault of a minor girl, he reportedly removed his handcuffs and fled through the station’s front door. Police have intensified the search, and action against the officers on duty is expected.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA POCSO CASE, SAJITH ESCAPES POLICE CUSTODY, PULIKEEZH POLICE STATION, POCSO ACCUSED KERALA, PATHANAMTHITTA CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA