
തിരുവനന്തപുരം: പൊതുജന പ്രതിഷേധവും, വിശ്വാസി സമൂഹത്തിന്റെ ശക്തമായ എതിർപ്പും ഉയർന്നതോടെ സ്‌പെഷ്യൽ ഗവ.പ്ളീഡർ രാജി വച്ചാലും, ഈ നിയമനത്തിന് പിന്നിലെ ദുരൂഹത അവസാനിക്കുന്നില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഏത് സാഹചര്യത്തിലാണെന്നും, ആരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നുമുള്ള സമഗ്രമായ അന്വേഷണം നടത്തണം. ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലെ കരുനീക്കങ്ങളും, ഒത്തുകളികളും പുറത്തു വരണം.വി.ഡി.സതീശൻ മുഖ്യമന്ത്രിയായ ശേഷം അതേ അഭിഭാഷകനെ ആദരിച്ച് സ്‌പെഷ്യൽ പ്ളീഡറായി നിയമിക്കാൻ തയ്യാറായത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്. മന്ത്രിസഭയുടെ തീരുമാനത്തിൽ ദേവസ്വം മന്ത്രിക്കും പൂർണ ഉത്തരവാദിത്വമുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |