SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.25 AM IST

ലാ കോളേജ് കാലത്തെ സൗഹൃദം പുതുക്കി മമ്മൂട്ടി

READ ENGLISH VERSION
p

കൊച്ചി: അരനൂറ്റാണ്ട് മുമ്പ് ഒപ്പം പഠിച്ചവരുമായി സൗഹൃദം പുതുക്കാൻ സൂപ്പർതാരം മമ്മൂട്ടിയെത്തി. എറണാകുളം ലാ കോളേജിലെ 1973-76 ബാച്ചിന്റെ സംഗമത്തിലാണ് അപ്രതീക്ഷിതമായി അദ്ദേഹമെത്തിയത്. രാമവർമ്മ ക്ലബ് ഹാളിൽ ഞായറാഴ്ചയായിരുന്നു ബാച്ചിന്റെ അമ്പതാം വാർഷിക സംഗമം. മുൻകൂട്ടി അറിയിക്കാതെയാണ് ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി വന്നത്. കൂട്ടുകാരുമായി സൗഹൃദം പുതുക്കാനും ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനും സമയം കണ്ടെത്തി. കോളേജ് പഠനകാലം ഓർമ്മിച്ച് സംസാരിക്കുകയും ചെയ്തു. സ്വകാര്യ പരിപാടിയുടെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവിട്ടപ്പോഴാണ് പലരും അറിഞ്ഞത്. വീഡിയോദൃശ്യം പലരും പങ്കിട്ടതോടെ വൈറലുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA