SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.38 PM IST

മുട്ടിൽ മരംമുറിക്കേസും വഞ്ചനാക്കേസും ഒരു കോടതിയിൽ; റോജി അഗസ്റ്റിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

READ ENGLISH VERSION
roji-augustine
റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി

ന്യൂഡൽഹി: മുട്ടിൽ മരംമുറി കേസും വഞ്ചനാ കേസും ഒരേ കോടതിയിൽ വിചാരണ നടത്തണമെന്ന പ്രതി റോജി അഗസ്റ്റിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി. ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ്, പ്രധാന കേസ് നടക്കുന്ന ബത്തേരി കോടതിയിലേക്ക് മാറ്റാനാണ് നിർദേശം.

മരംമുറി കേസിലെ നടപടികൾക്ക് ശേഷം വഞ്ചനാക്കേസ് പരിഗണിക്കാനാണ് സുപ്രീം കോടതി നിർദേശം. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നാവശ്യപ്പെട്ടായിരുന്നു കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിൻ സുപ്രീം കോടതിയെ സമീപിച്ചത്. മരംമുറി കേസിൽ കുറ്റപത്രം നൽകിയതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

രണ്ട് കേസുകളും പരിഗണിക്കണമെന്ന് പ്രതികൾക്കായി ഹാജരായ അഭിഭാഷകർ ആർ ബസന്ത്, പി വിഷ്‌ണു എന്നിവർ വാദിച്ചു. എന്നാൽ, പ്രതികൾക്കെതിരെ ആകെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. രണ്ട് കേസുകളിലും തെളിവെടുക്കേണ്ടത് വെവ്വേറെയായാണ്. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ എം ആർ രമേഷ് ബാബു, സ്റ്റാന്റിംഗ് കോൺസൽ അൽജോ കെ ജോസഫ് എന്നിവർ ഹാജരായി.

English Summary

The Supreme Court has accepted accused Roji Augustine's request to try the Muttil tree felling case and an associated fraud case in the same court. The fraud case from Chottanikkara court will be transferred to the Bathery court. The Supreme Court directed that the fraud case be considered after proceedings for the main tree felling case conclude.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT, ROJI AUGUSTINE, ANTO AUGUSTINE, MUTTIL MARAMMURI CASE, FRAUD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA