SignIn
Kerala Kaumudi Online
Friday, 04 September 2026 4.09 PM IST

നഗരത്തിലെ റോഡരികിൽ ഉടമയില്ലാതെ നാല് പാത്രങ്ങൾ, പൊലീസും ബോംബ്‌ സ്‌ക്വാഡും സ്ഥലത്ത്, പിന്നെ നടന്നത്

police-search
നടക്കാവിൽ പൊലീസ് പരിശോധന നടത്തുന്നു,​ കവറിൽ കണ്ട സ്റ്റീൽ പാത്രങ്ങൾ

കോഴിക്കോട്: കൊട്ടാരം റോഡിൽ സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന രീതിയിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തിയ സംഭവം കണ്ടെത്തിയത് സ്‌ഫോടക വസ്തുവല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇതോടെ ആശങ്ക ഒഴിഞ്ഞു. റോഡരികിൽ ചകിരി കൂട്ടിയിട്ടിരുന്ന സ്ഥലത്ത് കവറിലാക്കിയ നിലയിൽ നാല് ചെറിയ സ്റ്റീൽ പാത്രങ്ങളാണ് കണ്ടെത്തിയത്.

സംശയം തോന്നിയ നാട്ടുകാർ ഉടൻ നടക്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റീൽ ബോംബുകളാണെന്ന സംശയത്തെ തുടർന്ന് വിശദമായി പരിശോധിച്ചെങ്കിലും സ്‌ഫോടക വസ്തുക്കളല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

English Summary

Police have confirmed that the four small steel containers found on Kottaram Road were not explosive devices, easing concerns in the area. The containers were found covered in a bag at a spot where coconut husks had been piled by the roadside.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STEEL BOX, POLICE SEARCH, BOMB SQUAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA