SignIn
Kerala Kaumudi Online
Monday, 22 June 2026 3.36 AM IST

പോസ്റ്റ് കാർഡുകൾക്കും വഴികാട്ടി ബാർ കോഡ്

post

കൊല്ലം: പോസ്റ്റുകാർഡും ഇൻലൻഡും അടക്കം പോസ്റ്റ് ഓഫീസ് വഴിയുള്ള സാധാരണ തപാലും ട്രാക്ക് ചെയ്യാൻ രാജ്യവ്യാപകമായി ബാർകോഡ് സംവിധാനം ഏർപ്പെടുത്തി തപാൽ വകുപ്പ്. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് തപാൽ, പാഴ്സൽ എന്നിവയ്ക്ക് ട്രാക്കിംഗ് സംവിധാനം നേരത്തേ തുടങ്ങിയിരുന്നു.

തപാലിലെ ബാർ കോഡ് പോസ്റ്റ് ഓഫീസിൽ വച്ച് സ്‌കാൻ ചെയ്യും. തപാൽ ലഭിച്ചില്ലെന്ന പരാതി ഉയർന്നാൽ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിന് അയച്ച ദിവസം അടിസ്ഥാനമാക്കി കണ്ടെത്താം. ചില മെട്രോ നഗരങ്ങളിൽ, പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ ഇത് നടപ്പാക്കിയിരുന്നു.

 സ്റ്റിക്കർ സൗജന്യം

സാധാരണ തപാലിൽ പതിക്കാനുള്ള ബാർകോഡ് സ്റ്റിക്കർ പോസ്റ്റ് ഓഫീസിൽ സൗജന്യം. ബാർകോഡ് നമ്പർ ഉപയോഗിച്ച് വകുപ്പിന്റെ പോർട്ടലിൽ കയറി സഞ്ചാരം പരിശോധിക്കാം. കൂടുതൽ തപാൽ അയക്കുന്നവർക്ക് ബൾക്കായി ബാർകോഡ് ലഭിക്കും

മാഗസിനുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരമാകും. മാഗസിനുകൾക്കായി പ്രത്യേക സീരിസിലുള്ള ബാർകോഡ് ലഭിക്കും.

 രജിസ്റ്റേർഡ്, സ്പീഡ് തപാലുകൾക്കും പാഴ്സലിനും ലഭിക്കേണ്ടയാളുടെ ഫോൺ നമ്പർ നിർബന്ധമാക്കിയിട്ടുണ്ട്.


തപാൽ വകുപ്പ്

അധികൃതർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA