
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ബോർഡ് മുൻ അംഗം എ.അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാവിലെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി കൊല്ലം പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്തത്. വൈകിട്ട് നാലരയോടെ തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കി. 2025 സെപ്തംബറിൽ ദ്വാരപാലക ശില്പപാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇരുവരോടും കൂടുതൽ വിവരങ്ങൾ ആരാഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |