SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.55 AM IST

അഖിൽ മാരാർ ട്വന്റി 20 വിട്ടു

1

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും സംവിധായകനുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടി ചീഫ് കോ - ഓർഡിനേറ്റർ സാബു എം. ജേക്കബ് വഞ്ചിച്ചെന്നും തിരഞ്ഞെടുപ്പിന് ശേഷം ഫോൺ എടുക്കുന്നില്ലെന്നും അഖിൽ ആരോപിച്ചു. സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകും. ട്വന്റി 20യിൽ പ്രവർത്തന സ്വാതന്ത്ര്യമില്ല. പാർട്ടിയെ സാബു ജേക്കബ് വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുന്നു. ബി.ജെ.പി തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയത് താരങ്ങളെ മത്സരരംഗത്തേക്ക് കൊണ്ടുവരാനാണ്. പാർട്ടി 19 സീറ്റിൽ മത്സരിച്ചത് കൂടുതൽ ഫണ്ട് വാങ്ങാനാണ്. വലിയ സാമ്പത്തിക നഷ്ടമുണ്ടായി, 70,000ൽപരം ഫോളോവേഴ്സിനെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

 ഒ​രു​ ​ഘ​ട​ക​ത്തി​ലു​മില്ലെന്ന് ​സാ​ബു​

പ​ണ​വും​ ​അ​ധി​കാ​ര​വും​ ​സ്ഥാ​ന​മാ​ന​ങ്ങ​ളും​ ​ല​ക്ഷ്യ​മി​ട്ട് ​വ​രു​ന്ന​വ​ർ​ക്ക് ​പ​റ്റി​യ​ ​പ്ര​സ്ഥാ​ന​മ​ല്ല​ ​ട്വ​ന്റി​ 20​യെ​ന്ന് ​ട്വ​ന്റി​ 20​ ​പ്ര​സി​​​ഡ​ന്റ് ​സാ​ബു​ ​എം.​ ​ജേ​ക്ക​ബ് ​പ്ര​തി​ക​രി​ച്ചു.​ ​പാ​ർ​ട്ടി​യു​ടെ​ ​ഒ​രു​ ​ഘ​ട​ക​ത്തി​ന്റെ​യും​ ​ഭാ​ര​വാ​ഹി​യ​ല്ല​ ​അ​ഖി​ൽ.​ ​മു​ഴു​വ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​യും​ ​പൂ​ർ​ണ്ണ​ ​ചെ​ല​വും​ ​വ​ഹി​ച്ച​ത് ​പാ​ർ​ട്ടി​യാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​പാ​ർ​ട്ടി​യു​ടെ​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​അ​ഖി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​ദു​ര​നു​ഭ​വ​വും​ ​ഉ​ണ്ടാ​യി​​​ട്ടി​​​ല്ലെ​ന്ന​തി​​​ന് ​തെ​ളി​​​വാ​ണി​​​തെ​ന്നും​ ​സാ​ബു​ ​വ്യ​ക്ത​മാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKHIL MARAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA