കോട്ടയം:എബോള വൈറസ് രോഗബാധ സംശയത്തെ തുടർന്ന് പാലാ സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.ദക്ഷിണ സുഡാനിൽ ജോലി ചെയ്തിരുന്ന ഇവർ നാട്ടിലെത്തിയതിനു പിന്നാലെ പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്.
ഇവർ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. എന്നാൽ യാത്രാ പശ്ചാത്തലവും രോഗലക്ഷണങ്ങളും പരിഗണിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.രോഗിയുടെ തുടർചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |