SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.55 AM IST

തൊഴിലുറപ്പ് പദ്ധതി അട്ടിമറി: ബഹുജന ക്യാമ്പയിൻ

thozhil

തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ സംസ്ഥാനത്ത് ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയൻ ദേശീയ പ്രസിഡന്റും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ എ.വിജയരാഘവൻ പറഞ്ഞു. പുതിയ നിയമം തൊഴിലല്ല, തൊഴിലില്ലായ്മയാണ് ഉറപ്പാക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും തൊഴിൽ ഉറപ്പാക്കൽ പദ്ധതി നടപ്പിലാക്കുകയുംചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 10ന് ദേശീയവ്യാപക പ്രക്ഷോഭവും 2027 ഫെബ്രുവരിയിൽ ദേശീയ സമ്മേളനം ബാംഗ്ളൂരിലും നടത്തുമെന്ന് ജനറൽ സെക്രട്ടറി ബി.വെങ്കട്ട് അറിയിച്ചു. ഒ.എസ് അംബിക എം.എൽ.എ, എൻ.രതീന്ദ്രൻ, കെ.ശശാങ്കൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOZHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA