
ആലപ്പുഴ: ഇന്ന് 90-ാം വയസിലേക്ക് പ്രവേശിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന്റെ നവതി ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ നടക്കും. അഞ്ചുദിവസമായി വീട്ടിൽ നടന്നുവന്നിരുന്ന പ്രത്യേക പൂജകൾ ഇന്നു രാവിലെ സമാപിക്കും. രാവിലെ 11ന് കുടുംബസുഹൃത്ത് എറണാകുളം സ്വദേശി മാത്യു എത്തിക്കുന്ന പിറന്നാൾ കേക്ക് മുറിക്കും. ഇത് പതിവാണ്. എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ തലപ്പത്ത് ഏറ്റവും കൂടുതൽ കാലമിരുന്നു എന്ന ഖ്യാതിയോടെയാണ് വെള്ളാപ്പള്ളി നവതി വർഷത്തിലേക്ക് പ്രവേശിക്കുന്നത്. 1996 ജനുവരി 27ന് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായ അദ്ദേഹം, നവംബർ 17ന് യോഗം ജനറൽ സെക്രട്ടറിയായി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഇന്ന് ആശംസകളുമായെത്തും.
SNDP Yogam General Secretary and Padma Bhushan awardee Vellappally Natesan will celebrate his 90th birthday today. The Navathi celebrations will be held at his residence in Kanichukulangara, where special five-day prayers will conclude this morning.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |