SignIn
Kerala Kaumudi Online
Saturday, 27 June 2026 2.46 AM IST

മുഖ്യമന്ത്രി ക്ളിഫ് ഹൗസിൽ താമസം തുടങ്ങി

aa

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ താമസം തുടങ്ങി.ഇന്നലെ രാവിലെ എട്ടിന് സതീശന്റെ ഭാര്യ ലക്ഷ്മിപ്രിയയും മകൾ ഉണ്ണിമായയും ചേർന്നാണ് പാലുകാച്ചൽ ചടങ്ങ് നിർവഹിച്ചത്.മുഖ്യമന്ത്രിയുടെ സഹോദരി ആശ,ഭാര്യാമാതാവ് രമാദേവി,മറ്റു കുടംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ബന്ധുക്കൾക്കും ജീവനക്കാർക്കും പായസവിതരണവുമുണ്ടായി.മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷവും ക്ലിഫ് ഹൗസിലെ നവീകരണ ജോലികൾ കാരണം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു സതീശന്റെ താമസം.ചടങ്ങുകൾക്ക് ശേഷം11.30 ഓടെ ലോക് ഭവനിലെത്തി ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ സന്ദർശിച്ചു.ബഡ്ജറ്റ് അവതരണ ശേഷമുള്ള സൗഹൃദ സന്ദർശനമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA